ജൂലൈ ഏഴുമുതൽ യു.എ.ഇ.യിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങും

India News

ജൂലൈ ഏഴുമുതൽ യു.എ.ഇ.യിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങുമെന്ന പ്രതീക്ഷ അറിയിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഇതോടുകൂടി പ്രവാസികളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. ഇതുവേണ്ടിയുള്ള അനുമതിയും മാർഗനിർദേശങ്ങളും യു.എ.ഇ. ഗവൺമെന്റിൽ നിന്നും കിട്ടണം എന്ന് അധികൃതർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് എമിറേറ്റ്സ് അധികൃതർ പറഞ്ഞിരിക്കുന്നത്. അവരുടെ ട്വിറ്ററിൽ യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായാണ് ഈ കാര്യം അറിയിച്ചത്. ജൂലൈ ഏഴുമുതൽ ടിക്കറ്റ് വില്പന എമിറേറ്റിസിന്റെ വെബ്‌സൈറ്റിൽ തുടങ്ങും. എയർ ഇന്ത്യാ, എയർ ഇന്ത്യ, മാറ്റ് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടില്ല.