ഗാന്ധിയെയല്ല ,ഗാന്ധിയെവധിച്ചവരോടാണ് ഭരണകൂടംകൂറ് കാണിക്കുന്നതെന്ന്പി കെ കുഞ്ഞാലികുട്ടി

Local News

മലപ്പുറം : ഗാന്ധിയെയല്ല ,ഗാന്ധിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജന:സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി . പാഠപുസ്തകങ്ങളിലെ കാവിവല്‍ക്കരണത്തിനെതിരെ”
എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ ‘മാസ് ഇ-മെയില്‍ പ്രൊട്ടസ്റ്റ്’ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .

പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ആദ്യത്തെ അധ്യായമായ ‘ഭരണഘടന -എന്ത് കൊണ്ട് എങ്ങനെ ‘ എന്ന തലക്കെട്ടിലുള്ള പാഠഭാഗത്തില്‍ നിന്നാണ് ആസാദിന്റെ പേര് ഒഴുവാക്കിയത്. ന്യുനപക്ഷ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് സഹായിക്കാനായി 2009ല്‍ ആസാദിന്റെ പേരില്‍ ആരംഭിച്ച ഫെല്‍ലോഷിപ്പുകളും നേരെത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിന്നു. ദേശീയ തലത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വിവിധ നേതാക്കള്‍ ഭാഗമായി.

മലപ്പുറത്ത് നടന്ന ചടങ്ങില്‍ എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു . എം എസ് എഫ് ദേശീയ ഭാരവാഹികളായ എം ടി മുഹമ്മദ് അസ്ലം , നജ്വ ഹനീന , സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ , ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബ് , ട്രഷറര്‍ പി എ ജവാദ് തുടങ്ങിയവര്‍ പങ്കടുത്തു .