കോലളമ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്ക് നിലവിൽ ചായക്കട നടത്തിവരുന്നതിനിടയിലും കള്ളപ്പണം ഇടപാട്. മലപ്പുറം വളാഞ്ചേരിയിൽ 1.76 കോടിയുടെ കുഴൽപ്പണ വേട്ട

Crime News

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ 1.76 കോടിയുടെ കുഴല്‍പ്പണവേട്ട. പണം ഒളിപ്പിച്ചത് കാറിന്റെ പുറകു വശത്തെ സീറ്റിന്റെ നടു ഭാഗത്തായി നിര്‍മിച്ച രഹസ്യ അറയില്‍. വളാഞ്ചരി ടൗണില്‍വെച്ചു വളാഞ്ചേരി എസ്.എച്ച് ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടിയിലാണു സംഭവം. കെ.എല്‍-50-ബി. 4356എന്ന കാറിന്റെ പിറകുവശത്തെ സീറ്റിന്റെ നടു ഭാഗത്തായി നിര്‍മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1,76,85000/ രൂപയുടെ അനധികൃത കുഴല്‍പണമാണ് പിടിച്ചെടുത്തത്. വാഹനം ഓടിച്ചിരുന്ന കോലൊളമ്പ് സ്വദേശിയായ കൊലറയില്‍ അഫ്‌സലിനെ(40) പോലീസ് അറസ്റ്റ് ചെയ്തു.
സില്‍വര്‍ കളര്‍ ടയോറ്റ എത്തിയോസ് കാറിലാണു പണം കടത്തിയിരുന്നത്. കോലളമ്പ് സ്വദേശിയായ കണ്ടത്ത്‌വളപ്പില്‍ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു പണം കടത്തിയത്. അഫ്‌സലിനു അയല്‍ക്കാരനും, ഇപ്പോള്‍ വിദേശത്തും കഴിയുന്ന കോലളമ്പ് കണ്ടത്ത് വളപ്പില്‍ കരീം പറഞ്ഞത് അനുസരിച്ച് അഫ്‌സലിന്റെ വീട്ടില്‍ കരീമിന്റെ സഹോദരനും കോലളമ്പ്,നിക്ഷേപതട്ടിപ്പ് കേസിലെ പ്രതിയും നിലവില്‍ എടപ്പാള്‍ നടുവട്ടത്ത് ചായ കട നടത്തിവരികയും ചെയ്യുന്ന സിദ്ധിഖാണു ഇന്നലെ രാത്രി 11ഓടെ മേല്‍പ്പറഞ്ഞ വാഹന സഹിതം പണം എത്തിച്ചു നല്‍കിയതെന്നാണു മൊഴി. പിടിച്ചെടുത്ത പണവും വാഹനവും തിരൂര്‍ ജ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി.