ഇരുപത് ഗ്രാം മെത്താ ഫിറ്റമിനുമയി 23കാരന്‍ അറസ്റ്റില്‍

Local News

മലപ്പുറം: മലപ്പുറം എടക്കരയില്‍ ഇരുപത് ഗ്രാം മെത്താ ഫിറ്റമിനുമയി 23കാരന്‍ അറസ്റ്റില്‍. വെള്ളാരംകുന്ന് തെക്കരത്തൊടിക നിഷാദ്(23) ആണ് നിലമ്പൂര്‍, കാളികാവ് എക്സൈസ് ഒഫീസുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്നും മാരക മയക്കുകരുന്നായ 20. 235 ഗ്രം മെത്താ ഫിറ്റമിന്‍ പരിശോധനാ സംഘം പിടിച്ചെടുത്തു. വഴിക്കടവില്‍ സംയുക്ത പരിശോധന നടത്തി മടങ്ങുന്നതിനിടയില്‍ എടക്കര പാലത്തിന് സമീപം ഇല്ലിക്കാട് കലക്കന്‍ പുഴയുടെ തീരത്ത് നിന്നുമാണ് ഇയാള്‍ അറസ്റ്റിലായത്. വില്‍പനയ്ക്കായി കൈവശം വച്ചതാണ് മയക്കുമരുന്നെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എടക്കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി ഷൈജുവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. നര്‍കോട്ടിക്ക് നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി എക്സൈസ് നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍ രതീഷ് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയേയും മയക്കുമരുന്നും തുടര്‍ നടപടികള്‍ക്കായി എക്സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. ബംഗളുരുവില്‍ നിന്നുമാണ് ഇയാള്‍ മയക്കുമരുന്ന് വങ്ങിയതെന്നും വിപണിയില്‍ ഇതിന് ഒരു ലക്ഷത്തോളം രൂപ വിലവരുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സംയുക്ത പരിശോധനയില്‍ കാളികാവ് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍,
പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി സുരേഷ് ബാബു, പി.കെ. പ്രശാന്ത്, എം.എന്‍ രഞ്ജിത്ത്, സവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.കെ സതീഷ്, ഇ.അഖില്‍ ദാസ്, വി ലിജിന്‍, കെ.വി വിപിന്‍, എം.സുനില്‍കുമാര്‍, ടി അമിത്, മുഹമ്മദ് അഫ്സല്‍, മുഹമ്മദ് ഷെരീഫ്, വനിതാ എക്സൈസ് സിവില്‍ ഓഫീസര്‍ എ.കെ നിമിഷ ഡ്രൈവര്‍ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.