അനധികൃതമാതി റേഷന്‍കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ തേടി അധികൃതര്‍ വീട്ടിലെത്തും

Keralam News

കോട്ടയം: അനധികൃതമാതി റേഷന്‍കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവരെ തേടി അധികൃതര്‍ വീട്ടിലും എത്തിത്തുങ്ങി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തിയിരിക്കുന്ന അര്‍ഹരല്ലാത്തവര്‍ സ്വയം പിന്‍മാറാനുള്ള അവസരം നാളെ അവസാനിക്കുമ്പോഴാണ് അധികൃതരുടെ ഈ നീക്കം.

ഇന്നലെ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോനയില്‍ അനധികൃതമായി സുക്ഷിച്ചിരിക്കുന്ന 40ഓളം കാര്‍ഡുകളാണ് കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പെരിയളം എന്നീ മേഖലകളില്‍ നിന്നാണ് കാഡുകള്‍ ലഭിച്ചത്. ഇന്നു നാളെയും മറ്റു മേഖലകളിലായി കൂടുതല്‍ പരിശോധന നടത്തും.