പ്ലസ് വൺ വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Crime Local News

കൊല്ലം: കടക്കലില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിൽ. ചിതറ സ്വദേശികളായ നാല് പേരെ പൊലീസ് കേസിൽ അറസ്റ്റ് മുന്നേ ചെയ്തിരുന്നു. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിലായി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്ത് മാസമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി കഴിഞ്ഞ ജൂൺമാസം മുതല്‍ പീഡനത്തിന് ഇരയായിരുന്നുവെന്ന് സ്കൂളില്‍ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അറിയാൻ സാധിച്ചത്. തുടര്‍ന്ന് ചൈല്‍ ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ അന്വേഷണം.

ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പോലിസ് പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചദിവസം മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.