ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 7 മരണം

India News

ബം​ഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവത്തിൽ തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചു.

മരിച്ചവർ എല്ലാവരും ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 45 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സയിലാണ്.