ആറ് ദിവസത്തിനിടെ അഞ്ചാം വ‍ർധന ; പെട്രോളിനും ഡീസലിനും വില കൂടി

India News

ദില്ലി : ഇന്ധനവില വീണ്ടും കൂട്ടി. അർധ രാത്രിയോടെയാണ് ഇന്ധന വില ഉയർത്തിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയാണ് കൂടുന്നത്. ഇന്ന് ഒരു ലിറ്റർ ഡീസലിന് 58 പൈസയും ഒരു ലിറ്റർ പെട്രോളിന് 55 പൈസയുമാണ് കൂട്ടിയത്.

ഇന്നലെ അർധരാത്രി ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർധിപ്പിച്ചിരുന്നു. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുകയായിരുന്നു.