കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Crime Local News

കൊച്ചി: കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണ്ണം പിടികൂടിയത്.

ശരീരത്തില്‍ രഹസ്യഭാ​ഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചായിരുന്നു പ്രതികൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന്‍റെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ പ്രതികളിൽ നിന്ന് പൊലീസാണ് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരെയും ഇവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.