സ്‌കൂട്ടറിൽ കാള ഇടിച്ച് അപകടം ; എ.എസ്.ഐ ക്ക് ദാരുണാന്ത്യം

Keralam News

ത്യശൂർ : സ്‌കൂട്ടറിൽ കാള ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എ.എസ്.ഐക്ക് ദാരുണാന്ത്യം. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐയും കുറ്റൂർ സ്വദേശിയുമായ കെ എ ജോൺസൺ ( 48 )ആണ് മരിച്ചത്. ജോലി കഴിഞ്ഞ് പോകുന്നതിനിടെ കോവിലകത്തും പാടം എൽഐസി ഓഫീസിന് മുന്നിൽ വച്ച് രാത്രി 11 മണിയോടെ ജോൺസൺ സഞ്ചരിച്ച സ്കൂട്ടറിൽ കാള ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിന്റെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്ന ജോൺസൺ കഴിഞ്ഞ രണ്ട് വർഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.

ആന്റണിയുടെയും ശോശന്നയുടെയും മകനാണ് മരിച്ച ജോൺസൺ. ഭാര്യ ജിൻസി . മക്കൾ ജിസ്മി, ജോവൽ