സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിത കാല സമരത്തിലേക്ക്

Keralam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമകള്‍ അറിയിച്ചതോടെ സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിത കാല സമരം നടത്തുമെന്നുറപ്പായി. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം ആറ് രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം.

സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനവുമുള്ളതിനാൽ ബസ് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് അടക്കം ഉടന്‍ വര്‍ധിപ്പിക്കണമെന്നതാണ് മുഖ്യ ആവശ്യമെന്നും ബസ്സുടമകൾ വ്യക്തമാക്കി.