സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും

Health Keralam News

തിരുവനന്തപുരം : കേരളത്തിൽ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതൽ വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍ കേന്ദ്രം തിരിച്ചറിയാന്‍ നീല ബോര്‍ഡുകള്‍ സ്ഥാപിക്കും.

രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ പറ്റുക.വാക്സിനേഷനുള്ള ബുക്കിങ് ഇന്നലെ ആരംഭിച്ചിരുന്നു.

ജനുവരി മൂന്നിന് തുടങ്ങിയ കുട്ടികളുടെ വാക്സിനേഷന്‍ ഇന്ന് അവസാനിക്കും. 15 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനായിരുന്നു ആരോഗ്യവകുപ്പിന്‍റെ ലക്ഷ്യമെങ്കിലും നാല് ലക്ഷത്തിലധികം കുട്ടികളാണ് ഇതുവരെ വാക്സിന്‍ എടുത്തത്.