ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ പിടികൂടി

Crime Keralam News

തിരുവില്വാമല: തനിച്ച്‌ താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടില്‍ ആരുമറിയാതെ കയറി കട്ടിലിനടിയില്‍ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. പൈപു പണിയുടെ കരാര്‍ തൊഴിലാളിയായി പാമ്ബാടിയിലെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി ശാനവാസിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവില്വാമല ക്വാറി സ്റ്റോപ്പിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കട്ടിലിനടിയില്‍ ഒളിച്ചിരുന്ന യുവാവിനെ കണ്ട് വീട്ടുകാരി ബഹളം വെക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പൊലീസെത്തുന്നതുവരെ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു.

പഴയന്നൂര്‍ സി ഐ ഫക്രുദ്ദീന്‍ അലിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബഹളം വെച്ച സ്ത്രീയെ പ്രതി ദേഹോപദ്രവം ചെയ്തെന്നും പരാതിയുണ്ട്