കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ വീണ്ടും കവർച്ച18 പവൻ സ്വർണ്ണവും 6000 രൂപയും കവർന്നു .

Local News

തേഞ്ഞിപ്പലം:ഇടവേളക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ വീണ്ടും കവർച്ച.പതിനെട്ട് പവൻ സ്വർണവും 6000 രൂപയും കവർന്നു. സർവകലാശാലാ ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരനായ അരീക്കോട് കൊഴക്കാട്ടൂർ ജയാലയത്തിലെ നിജീഷ് രാജ് താമസിക്കുന്ന കാമ്പസിന് കിഴക്ക് ഭാഗത്ത് അക്കാദമിക് സ്റ്റാഫ് കോളജിന് സമീപത്തെ ക്വാർട്ടേഴ്സിലാണ് വ്യാഴാഴ്ച കവർച്ച നടന്നത്. നിജീഷ് രാജും ഭാര്യയും ജോലിക്ക് പോയ സമയത്ത് ഉച്ചക്ക് ശേഷമാണ് കവർച്ച നടന്നതെന്നാണ് നിഗമനം.പകൽ സമയത്താണ് കവർച്ച നടന്നത്.ക്വാർട്ടേഴ്സിന്റെ പിറകിലെ ഗ്രില്ലിന്റെ പൂട്ടും വാതിലും തകർത്താണ് മോഷണം. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 18 പവൻ സ്വർണവും 6000 രൂപയുമാണ് കളവ് പോയത്. സമാന ദിവസം കാമ്പസിൽ തന്നെ മറ്റൊരു ക്വാർട്ടേഴ്സിലും കവർച്ചാ ശ്രമം നടന്നു. ഒന്നും നഷ്ടമായിട്ടില്ല. ഇതിനെ തുടർന്ന് ഉടമയ്ക്ക് പ രാതിയില്ലാത്തതിനാൽ കേസെ ടുത്തില്ല.കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ കാമ്പസിലെ അര ഡസനോളം ക്വാർട്ടേഴ്സുകളിലും സമീപപ്രദേശങ്ങളിലെ അഞ്ച് വീ ടുകളിലും കവർച്ച നടന്നിരുന്നു. സർവകലാശാല പരീക്ഷാ ഭവനിലെ സെക്ഷൻ ഓഫീസർ കെ.സു രേഷ് താമസിക്കുന്ന ക്വാർടേഴ്സിൽ നിന്ന് 12 പവൻ സ്വർണവും 10 ലക്ഷം രൂപയും കവർന്നു.പരീക്ഷാ കൺട്രോളറുടെ ഓഫീസിലെ ജീവനക്കാരി മല്ലിക, പരീക്ഷാ ഭവൻ ബി.എ ബ്രാഞ്ചിലെ അസിസ്റ്റന്റ് രജിസ്ട്രാർ സലീം, മറ്റൊരു ജീവന ക്കാരൻ നസീം എന്നിവരുടെ ക്വാർ ട്ടേഴ്സുകളിലും മുമ്പ് കവർച്ച നട ന്നത്.അഞ്ച് പവൻ സ്വർണം നഷ്ട പ്പെട്ടിരുന്നു.
സുരക്ഷിതമല്ലാത്ത ക്വാർട്ടേഴ്സു കളിൽ സ്വർണ സൂക്ഷിപ്പ് സംബന്ധിച്ച് പൊലീസിന്റെ ജാഗ്രതാ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് വീണ്ടും കവർച്ചക്ക് ഇടയാക്കുന്നത്.നേരത്തെ കാമ്പസ് ക്വാർട്ടേഴ് സുകളിൽ കവർച്ച അരങ്ങേറിയിട്ടുള്ളതാണ്.ജാഗ്രത പാലിക്കണമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയതുമാണ്.യൂണിവേഴ്സിറ്റി ക്വാർ ട്ടേഴ്സുകൾ എല്ലാം തന്നെ തീരെ സുരക്ഷയില്ലാത്ത കാലപ്പഴക്കമുള്ള വാതിലും മറ്റുമാണ്. ഇവ പുനർ നിർമ്മിക്കാത്തതിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. മാത്രമല്ല സി. സി. ടി.വി സ്ഥാപിക്കണമെന്ന ജീ വനക്കാരുടെ ആവശ്യം ഇത് വരെ നടപ്പാക്കിയിട്ടില്ല.