മാസ്ക് ധരിക്കാതെ ബാങ്കിൽ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചു

Breaking News

മാസ്ക് ധരിക്കാതെ കുടുംബസമേതം ബാങ്കിൽ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചു.ഉത്തർപ്രദേശിലാണ് സംഭവം.കുടുംബസമേതം ബാങ്കിലെത്തിയ രാജേഷ് കുമാർ എന്ന ആൾക്ക് നേരെയാണ് ബാങ്ക് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചത്.

കാലിൽ വെടിയേറ്റ യുവാവ് ഏറെനേരം ബാങ്കിൽ കിടന്നു.മാസ്ക് ഉപയോഗിക്കാത്തതിന്റെ പേരിൽ ബാങ്ക് ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്‌ഥതരും രാജേഷ് കുമാറിനെ തടഞ്ഞിരുന്നു.ഇതേതുടർന്ന് യുവാവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി.തുടർന്നാണ് വെടിവെപ്പിലേക്ക് നീങ്ങിയത്.സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.