പെണ്ണുകാണാൻ ചെന്നവർക്കു മുന്നിലെത്തിയത് കൊട്ടേഷൻ സംഘം: തട്ടിപ്പിന് പുതിയ വഴി

Keralam News

പാലക്കാട്: പെണ്ണുകാണാൻ എന്ന വ്യാജേന യുവാക്കളെ വിളിച്ച് വ്രുത്തി സ്വർണ്ണവും പണവും കവർന്ന ക്വട്ടേഷൻ സംഘം. ചിറ്റിലഞ്ചേരിയിലെ യുവാക്കളായ രാമകൃഷ്ണനും പ്രവീണുമാണ് തട്ടിപ്പിന് ഇരയായത്. പെണ്ണുവീട്ടുകാരാണെന്ന എന്ന വ്യാജേന പെണ്ണുകാണാൻ കോയമ്പത്തൂർ പല്ലടത്തേക്ക് ഈ യുവാക്കളെ വിളിച്ചു വരുത്തുകയായിരുന്നു.

നാലുപേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. തിരുപ്പൂർ സ്വദേശികളായ മണികണ്ഠൻ(25), വിഘ്‌നേഷ്(24), പ്രകാശൻ(40), ബിനീഷ് കുമാർ(44) എന്നിവരെയാണ് ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുപ്പൂരിൽ നിന്നുമായിരുന്നു ഇവരെ അറസ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇങ്ങനൊരു സംഭവം നടന്നത്.

വധുവുനെ തേടുന്നെന്നു കാണിച്ചുള്ള പത്രപരസ്യം രാമകൃഷ്ണൻ കൊടുത്തിരുന്നു. തുടർന്ന് പല്ലടത്തുനിന്നും വിവരങ്ങൾ ചോദിച്ചറിയാൻ ഒരാൾ വിളിക്കുകയും പെണ്ണുകാണാൻ വരാൻ പറയുകയും ചെയ്തു. അവിടെ ചെന്ന് വീട്ടിൽ കയറി കുറച്ച് സമയത്തിനു ശേഷം രണ്ടു പേര് കത്തി കാണിച്ച് ഭീഷണി പെടുത്തി സ്വരങ്ങളും പണവും കവർന്നു. പ്രവീണിന്റെ ഒരു പവൻ മോതിരവും രാമകൃഷ്ണന്റെ അഞ്ചു പവൻ മാലയും ഒരു പവൻ മോതിരവും കൂടാതെ എ.ടി.എമിൽ ഉണ്ടായിരുന്ന നാല്പതിനായിരം രൂപയുമാണ് സംഘം കൈക്കലാക്കിയത്. ശേഷം ഇവരുടെ വാഹനത്തിൽ തന്നെ ഇവരെ തിരിച്ചയച്ചു.

പല്ലടത്ത് പോലീസിൽ പറയാതി കൊടുത്തെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ പോലീസിന്റെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.