മൂക്കടപ്പ് മാറ്റാന്‍ വെളുത്തുള്ളി മൂക്കില്‍ കയറ്റിയ യുവതിയുടെ വീഡിയോ വൈറല്‍

Entertainment News

ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നത് സ്വാഭാവികമാണ്. മൂക്കടപ്പ് മാറ്റാന്‍ മൂക്കില്‍ വെളുത്തുളഅളിീ അല്ലികള്‍ ഇട്ട യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. റോസലിന്‍ കാതറിന്‍ എന്ന സ്ത്രീയാണ് പരീക്ഷണ വീഡിയോയിലൂടെ വൈറല്‍ ആകുന്നത്.

മറ്റൊരു വീഡിയോയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് റോസലിന്‍ വീഡിയോ ചെയ്തിരിക്കുന്നത്. ഇതിനോടകം 4.3 ദശലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വെളുത്തുള്ളി അല്ലികള്‍ മൂക്കിലിട്ട ശേഷം അത് മാറ്റാനായി 10-15 മിനിട്ട് നേരം കാത്തികുന്നു. തുടര്‍ന്ന ഈ വിദ്യ പ്രവര്‍ത്തിക്കുന്നതായും പ്രഖ്യാപിച്ചു.

ഈ പരീക്ഷണം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ടാണ് തമാശയായി ചിത്രീരിച്ചത്. റോസനിന്‍ ദി മിററിനോട് പറഞ്ഞു. വെളുത്തുള്ളി അല്ലി മൂക്കിലിട്ടപ്പോള ബുദ്ധിമുട്ട് തോന്നിയിരുന്നു. പിന്നീട് മൂക്കടപ്പ് മാറുകയായിരുന്നു എന്നും റോസലിന്‍ കൂട്ടിച്ചേര്‍ത്തു