വ്യാഴാഴ്ച്ച തൊട്ട് പെൻഷൻ വിതരണത്തിൽ മാറ്റം

Keralam News

പുതിയ ചിട്ടപ്പെടുത്തലുകളുമായി പെൻഷൻ നൽകുന്നതിൽ ട്രഷറികൾ. പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് പെൻഷൻ കൊടുക്കുന്ന വ്യവസ്ഥയിലാണ് ഇപ്പോൾ മാറ്റം കൊണ്ട് വന്നിരിക്കുന്നത്.

വ്യാഴാഴ്ച്ച തൊട്ടാണ് പുതിയ ക്രമീകരണം നടപ്പിലാക്കുക. പൂജ്യം ഒന്ന് നമ്പറുള്ള അക്കൗണ്ടുകൾക്ക് തിങ്കളാഴ്ചയും രണ്ടു മൂന്ന് ചൊവ്വാഴ്ച്ചയും നാല് അഞ്ച് ബുധനാഴ്‌ച്ചയും ആറ് ഏഴ് വ്യാഴാഴ്ച്ചയും എട്ട് ഒൻപത് വെള്ളിയാഴ്ചയുമായിട്ടായിരിക്കും പെൻഷൻ കൊടുക്കുക.

ഈ രീതിയിലായിരിക്കും ഇനി ഒരു നിർദ്ദേശം വരുന്നതുവരെ പെൻഷൻ നൽകുന്നത്. പങ്കാളിയുടെയും ചേർത്തതാണ് ഒരാൾ പെൻഷൻ വാങ്ങുന്നതെങ്കിൽ അക്കൗണ്ട് നമ്പറുകളിലെ വ്യവസ്ഥയിൽ ഇളവുകൾ അനുവദനീയമാണ്.

ഒറ്റ അക്ക നമ്പറിലാണ് ടിഎസ്ബി, ഇടിഎസ്ബിയിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ട് നമ്പർ ഉള്ളതെങ്കിൽ ആ നമ്പർ ഉള്ള ദിവസം വന്നു പെൻഷൻ കൈപറ്റാവുന്നതാണ്. ഇരട്ട അക്ക അക്കൗണ്ട് നമ്പർ ഉള്ളവർക്ക് ഇരട്ട അക്ക നമ്പർ ഉള്ള ദിവസങ്ങളിൽ വന്ന പെൻഷൻ വാങ്ങേണ്ടാതാണ്.

നാളെയാണ് പെൻഷൻ നവീകരണത്തിനുള്ള ഓൺലൈൻ ആയോ തപാലിലൂടെയോ സത്യവാങ്മൂലം കൊടുക്കുന്നതിനുള്ള അവസാന തിയതി. എന്നാൽ അത് നീട്ടാനാണ് സാധ്യത.