കോഴിക്കോട് ഹോംനഴ്‌സ് പണവും സ്വര്‍ണവുമായി മുങ്ങി

Crime Keralam News

കോഴിക്കോട് : ആശുപത്രിയില്‍ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞു. ഏഴു പവന്റെ ആഭരണവും 5000 രൂപയും മൊബൈല്‍ ഫോണുമായിട്ടാണ് ഹോംനഴ്സ്‌ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.

മലാപ്പറമ്പ് ഹരിചന്ദനം വീട്ടില്‍ യോഗേഷിന്റെ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്‌. യോഗേഷിന്റെ ഭാര്യ ശുചിമുറിയില്‍ പോയി തിരിച്ചു വന്നപ്പോഴേക്കും ഹോംനഴ്‌സ് കടന്നുകളഞ്ഞിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് മനസിലായത് .

യോഗേഷിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.