തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാനായാണ് ലാപ്ടോപ്പ് ഗുജറാത്തിലെ ലാബിലേക്ക് അയച്ചത്: ആയിഷ സുൽത്താന

India News

കൊച്ചി: തനിക്കെതിരെയുള്ള രാജ്യദോഹകേസിൽ വ്യാജതെളിവുകൾ ഉണ്ടാക്കാൻ ശ്രമമെന്ന് ആയിഷ സുൽത്താന. തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. അത് വ്യാജ തെളിവുകൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് ആയിഷ സുൽത്താനയുടെ ആരോപണം.

ഫോറൻസിക് പരിശോധനയ്ക് എന്ന പേരിൽ തന്റെ ലാപ്ടോപ്പ് ഗുജറാത്തിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ദുരുദ്ദേശമുണ്ടെന്നാണ് ആയിഷ ആരോപിക്കുന്നത്. മാത്രമല്ല മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ച് അതിന്റെ ഫലങ്ങളിൽ തിരിമറി നടത്താനും സാധ്യതയുണ്ടെന്നു പറഞ്ഞു ആയിഷ ഹൈക്കോടതിയെ സമീപിച്ചു. കോടതിയും സമർപ്പിച്ച ഹർജിയിൽ വാട്‍സ്ആപ്പ് സന്ദേശങ്ങൾ തന്റെ ഫോണിൽ നിന്നും നീക്കം ചെയ്തു എന്നത് ശരിയെല്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവാസികൾ അയച്ചുതന്ന പണമാണ് അക്കൗണ്ടിൽ ഉള്ളതെന്നും ആയിഷ വ്യക്തമാക്കി.

ചർച്ചയ്ക്കിടയിൽ ആരെയുടെയും ഉപദേശം സ്വീകരിച്ചിട്ടില്ലെന്നും ചർച്ചയുടെ സമയത്ത് ഫോൺ സ്വാച്ച് ഓഫ് ആയിരുന്നു അതുകൊണ്ടുതന്നെ ചർച്ചയ്ക്കിടെ ഫോണിലൂടെ സന്ദേശങ്ങൾ അയച്ചു എന്ന് പറയുന്ന ആരോപണവും ശരിയല്ലെന്ന് ആയിഷ പറഞ്ഞു. നിലവിൽ തന്റെ ഫോണും ലാപ്ടോപ്പും ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നു അറിയില്ല. അതുകൊണ്ടുതന്നെ രാജ്യദോഹ കുറ്റത്തിന് വേണ്ടിയുള്ള വ്യാജ തെളുവുകൾ അതിലേക്ക് ഉണ്ടാക്കുവാനുള്ള സാധ്യത കൂടുതലാണ് എന്നാണു ആയിഷ സുൽത്താന ആരോപിച്ചിരിക്കുന്നത്.