ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയ ബ്രിറ്റ്കോ & ബ്രിഡ്കോയുടെ 25 വർഷത്തെ ജൈത്രയാത്രയിൽ ആഗോള സംരംഭകരായ ഇരുന്നൂറോളം പൂർവ്വ വിദ്യാർത്ഥികൾ നേരിട്ട് പങ്കെടുത്ത അലുമിനി മീറ്റ് ശ്രദ്ധേയമായി

News

ഗ്ലോബൽ അലുമിനി മീറ്റിന്റെ ഉദ്ഘാടനം ശ്രീ നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ അബ്ദുള്ളക്കുട്ടി. വി.പി. എം.ഡി, ഐഎംപിടി ഡൽഹി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി തിരൂർ ഡിവൈഎസ്പി ശ്രീ ബിജു കെ എം പങ്കെടുത്തു. ശ്രീ. അബ്ദുസ്സലാം തിരൂർ മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ ഇബ്നുൽ വഫ ജനറൽ സെക്രട്ടറി ഗൾഫ് മാർക്കറ്റ് അസോസിയേഷൻ, ശ്രീ വിപിൻ തിവാരി എം.ഡി.ബ്രിറ്റ്കോ ഗുവാഹത്തി, ശ്രീ.അംജദ് ഖാൻ ഡയറക്ടർ, ബ്രിറ്റ്കോ ഹൈദരാബാദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ശ്രീ. രാകേഷ് ബി മേനോൻ സ്വാഗതവും, ശ്രീ വേലായുധൻ നന്ദിയും പറഞ്ഞു.

മൊബൈൽ ഫോൺ മേഖലയിൽ 25 കൊല്ലം പൂർത്തിയാക്കിയ ബ്രിഡ്കോ & ബ്രിഡ്‌കോയുടെ 1 വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ.വി.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്രിറ്റ്കോ & ബ്രിഡ്കോ ചെയർമാൻ ശ്രീ ഹംസ അഞ്ചുമുക്കിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്രിറ്റ്കോ & ബ്രിഡ്കോ മാനേജിംഗ് ഡയറക്ടർ ശ്രീ. മുത്തു കോഴിച്ചെന സ്വാഗതവും, ബ്രിഡ്കോ കോഴിക്കോട് എംഡി ശ്രീ സുധീർ കെ നന്ദിയും അർപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ സ്ഥാപനങ്ങൾ നടത്തുന്ന ബ്രിറ്റ്കോ & ബ്രിഡ്കോ പൂർവ്വ വിദ്യാർത്ഥികളായ സംരംഭകർക്കുള്ള എത്തിയവർക്കുള്ള ടോപ് എൻട്രപ്രണർ അവാർഡുകൾ ബഹു. മന്ത്രി വിതരണം ചെയ്തു. ഡൽഹി ഐ എം പി ടി എംഡി അബ്ദുള്ളക്കുട്ടി വി.പി., എക്സിക്യൂട്ടീവ് ഡയറക്ടർ ഉണ്ണികൃഷ്ണൻ കിനാനൂർ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു ടെലികോം സെക്ടർ സ്കിൽ കൗൺസിൽ സി ഇ ഒ അരവിന്ദ് ബാലി ഓൺലൈനായും, പ്രത്യേക ക്ഷണിതാക്കളായി ശ്രീ ഉബൈദുള്ള എം അസിസ്റ്റൻറ് ഡയറക്ടർ വിഎച്ച്എസ്ഇ, ശ്രീമതി ഐശ്വര്യ എസ് അസിസ്റ്റൻറ് മാനേജർ സൗത്ത് ടി എസ് എസ് സി തുടങ്ങിയവർ പങ്കെടുത്തു.

ശ്രീ. ഡെൻസിൽ ആൻറണി ചെയർമാൻ & സിഇഒ എക്സ്. ആർ ഹൊറൈസൺ കൊച്ചി, ഡോ. അലവി കുഞ്ഞു പന്തക്കൻ അസോസിയേറ്റ് പ്രൊഫസർ യൂണിവേഴ്സിറ്റി ഓഫ് ദുബായ്, ശ്രീ ഉമ്മർ അബ്ദുസ്സലാം ഫൗണ്ടർ & സിഇഒ എഡാപ്റ്റ് എന്നിവരുടെ വിവിധ സെഷനുകൾ ചടങ്ങിന് മിഴിവേകി.

ഗ്ലോബൽ അച്ചീവർ, നാഷണൽ / ഇൻറർനാഷണൽ എക്സ്പീരിയൻസ് നേടിയവർക്കുള്ള അവാർഡുകൾ എന്നിവ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ.കുറുക്കോളി മൊയ്തീൻ വിതരണം ചെയ്യുകയുണ്ടായി

ബ്രിറ്റ്കോ & ബ്രിഡ്കോയുടെ കേരളത്തിലെ 15 ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തിയ പ്രാഥമിക ക്വിസ് മത്സരത്തിൽ തിരഞ്ഞെടുത്തവരുടെ ഗ്രാൻഡ്ഫിനാലെ ക്വിസ് മത്സരം ക്വിസ് മാസ്റ്റർ ശ്രീ. ശ്യാം പ്രതീഷ്, ബ്രിഡ്കോ ടെക്നിക്കൽ സീനിയർ മാനേജറിൻ്റെ നേത്യത്വത്തിൽ നടന്നു, ഫൈനലിൽ വടകര ബ്രിഡ്കോ ജേതാക്കളായി. തുടർന്ന് നടന്ന രണ്ട് സെഷനുകളിലായി ചെയർമാൻ ഹംസ അഞ്ചുമുക്കിൽ മാനേജിംഗ് ഡയറക്ടർ മുത്തു കോഴിച്ചെന എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.
ശ്രീ. ഷരീഫ്, എംഡി ജി സി എം ടി തിരൂർ നന്ദിയും പറഞ്ഞു.