കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാനി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍

Keralam News

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍. കൊണ്ടോട്ടി സ്്‌റ്റേഷനത്തിലെത്തിയാണ് സൂഫിയാന്‍ കീഴടങ്ങിയത്. ഇയാളുടെ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് കൊടുവള്‌ളി കേന്ദ്രമായിട്ടുള്ള സംഘത്തെ ഏകോപിപ്പിച്ചിരിക്കുന്നത് സൂഫിയാന്‍ ആണെന്ന് പോലീസ് സൂചിപ്പിക്കുന്നു. സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

രാമനാട്ടുകര വാപനാപകടം ഉണ്ടാകുമ്പോള്‍ സൂഫിയാന്റെ വാഹനം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കൊടുവള്ളി സംഘം കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണെ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം എടുത്തുകൊണ്ടു പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്തണ് കടത്തിക്കെണ്ടു വരുന്ന സ്വര്‍ണം സുരക്ഷിതമായി കൊടുവള്ളിയിലെത്തിക്കുന്നതിനാണ് സൂഫിയാനും സംഘവും കരിപ്പൂരില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്.