പുതിയ പോലീസ് മേധാവി അനിൽ കാന്ത്

Keralam News

പുതിയ സംസ്ഥാന പൊലീസ് മേധാവിയായി മന്ത്രിസഭ നിയമിച്ചത് അനിൽ കാന്തിനെ. പോലീസ് മേധാവിയായി ചുമതലയേൽക്കുക ഇന്ന് വൈകീട്ട് നാലരയ്ക്കാണ്. അനിൽ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഡൽഹി സ്വദേശിയാണ് ഇദ്ദേഹം. പോലീസ് സേവനങ്ങൾക്ക് തുടക്കം കുറിക്കുന്നത് കൽപ്പറ്റ എസ്‌പി ആയാണ്. പിന്നീട് ഗതാഗത കമ്മീഷണറായും ജയിൽ മേധാവിയായുമെല്ലാം സേവനമനുഷ്ടിച്ചിട്ടുണ്ട്. യുപിഎസ്‌സി അംഗീകാരം ലഭിച്ച ബി സന്ധ്യ, സുധേഷ് കുമാർ എന്നിവരെ മറികടന്നാണ് അനിൽ കാന്തിന്റെ നിയമനം.