വ്യാജ വാര്‍ത്ത നല്‍കി മനഹാനി വരുത്തിയവര്‍ക്കെതിരെ
ഒരു കോടി രൂപാ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട്
നുസ്‌റത്ത് വക്കീല്‍നോട്ടീസയച്ചു

Breaking Crime Keralam Local

വാര്‍ത്താചാനലുകള്‍ക്കെതിരെയും നിയമനടപടി

തൃശൂര്‍: തന്നെ പെതുസമൂഹത്തില്‍ അപമാനിക്കുന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ ഒരു കോടി രൂപാ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട്് വക്കീല്‍നോട്ടീസയച്ചുവെന്ന് ആരോപണ വിധേയയായ കണ്ണൂര്‍ സ്വദേശി വി.പി. നുസ്രത്ത്. സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിച്ചുവരുന്ന തനിക്കും കുടുംബത്തിനും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പത്രസമ്മേളനം നടത്തി വ്യാജ വാര്‍ത്ത കൈമാറി ഇത് മാധ്യങ്ങളിലൂടെ പ്രചരിപ്പിച്ച അഞ്ചുപേര്‍ക്കെതിരെയാണ് താന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഇതിന് മുന്നോടിയായി ഇവര്‍ക്കു വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞുവെന്നും നുസ്റത്ത് പറഞ്ഞു.

മോഹനന്‍ പനങ്ങാത്തൊടി, ബാലചന്ദ്രന്‍ ചെനക്ക പറമ്പില്‍, ഖമറുന്നിസ കോടിയില്‍, അച്യുതന്‍ ചട്ടിപ്പറമ്പ്, അഷ്റഫ് പുത്തനത്താണി എന്നിവര്‍ക്കെതിരെയാണ് കസ് ഫയല്‍ചെയ്യുന്നത്. ഓരോരുത്തരില്‍നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു പുറമെ ത െഅപമാനിക്കുന്ന രീതിയില്‍ തെറ്റായ വാര്‍ത്ത നല്‍കിയ വാര്‍ത്താ ചാനലുകള്‍ക്കെതിരെയും നിയമപരമായി നേരിടും. തനിക്കെതിരെ നരിവധി കേസുകളുണ്ടെന്നും അറസ്റ്റ് വാറന്‍ഡുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. തനിക്ക് മാനഹാനിയുണ്ടാക്കിയ ഇത്തരം മാധ്യമങ്ങക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കും. നിലവില്‍ തനിക്കെതിരെ അറസ്റ്റ് വാറന്‍ഡ് ഉണ്ട് എന്നത് തെറ്റാണെന്നും, രണ്ടുകേസുകള്‍ മാത്രമാണ് നിലവില്‍ തനിക്കെതിരെ നിലനില്‍ക്കുന്നതെന്നും മറ്റുള്ളവയെല്ലാം യാഥാര്‍ഥ്യം ബോധ്യപ്പെട്ട് കോടതി തള്ളിക്കളഞ്ഞതാണെന്നും നുസ്‌റത്ത് പറഞ്ഞു. ഈ രണ്ടുകേസുകളിലേയും പരാതിക്കാര്‍ക്ക് അവര്‍ക്ക്് നല്‍കാനുള്ളതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയതാണെന്നും ഇവര്‍ ഇപ്പോള്‍ തനിക്കാണ് പണം നല്‍കാനുള്ളതെന്നും ഇത് സത്യസന്ധമായി അന്വേഷിച്ചാല്‍ ബോധ്യപ്പെടുമെന്നും നുസ്‌റത്ത് പറഞ്ഞു. പരാതിക്കാരുടേയും ബന്ധുക്കളുടേയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് പോലീസ് ഇക്കാര്യത്തില്‍ സുതാര്യമായി അന്വേഷണം നടത്തിയാല്‍ ഇവര്‍ തനിക്കാണ് പണം നല്‍കാനുള്ളതെന്ന് ബോധ്യപ്പെടും.
സിവിലായും ക്രിമിനലായും പ്രത്യേകം കേസുകളാണ് കോടതിയില്‍ ഫസയല്‍ചെയ്യുന്നത്. അതോടൊപ്പം വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടല്‍ ആവശ്യപ്പെട്ട് തനിക്കെതിരെയുള്ള വ്യാജ പരാതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, മുഖ്യമന്ത്രിക്കും, ഗവര്‍ണര്‍ക്കും പരാതി അയച്ചുവെന്ന് നുസ്റത്ത് വ്യക്തമാക്കി.
ഡി.വൈ.എസ്.പിയുമായി തന്റെ വിവാഹം ഉറപ്പിച്ചതോടെ വിവാഹം മുടക്കുമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണിപ്പെടുത്തുന്നതെന്നും ഇവരുമായുള്ള ഇടപാടില്‍ അവര്‍ക്കു നല്‍കാനുള്ളതിനേക്കള്‍ പണം നല്‍കിയിരുന്നുവെന്നും തിരിച്ച് തനിക്കാണ് ഇവരില്‍ പലരും പണം നല്‍കാനുള്ളതെന്നും ഇത് തിരിച്ചുചോദിച്ചതില്‍ ഉള്ള വൈരാഗ്യം മൂലമാണ് ഇവര്‍ മാനഹാനി വരുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും നുസ്റത്ത് പറഞ്ഞു. ഇവരുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും നുസൃത്ത് പറഞ്ഞു. തന്റെ നിരപരാധിത്യം തെളിയിക്കുന്നതോടൊപ്പം ഇവരുടെ കപടമുഖം സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കുകയും ചെയ്യാനാണ് നിയമപോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കേസിലും ആരും തന്നെ സഹായിച്ചിട്ടില്ല. താന്‍ തെറ്റ് ചെയ്യാത്തിടത്തോളം കാലം ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും നുസ്റത്ത് വ്യക്തമാക്കി. തന്നെ വ്യക്തിപരമായി അറിയാവുന്നവര്‍ക്കെല്ലാം യാഥാര്‍ഥ്യം അറിയാം. എന്നാല്‍ മറ്റുള്ളവര്‍ ഇത്തരത്തില്‍ പ്രചരണം നടത്തുമ്പോള്‍ അത് പലര്‍ക്കിടയിലുംതെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. അഡ്വ. സുനില്‍നായര്‍ വഴിയാണ് മാനഹാനിക്ക് കോടതിയെ സമീപിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.