വല്യുമ്മയുടെ കൈപിടിച്ച് പോകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Breaking Keralam Local

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ വല്യൂമ്മയുടെ കൈപിടിച്ച് പോകുന്നതിനിടെ തെങ്ങു മുറിഞ്ഞ് വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. പറവന്നൂര്‍ പരിയാരത്ത് അഫ്‌സല്‍ ഷാനിബ ദമ്പതികളുടെ ഇളയമകന്‍ അഹമ്മദ് സയാനാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.സമീപത്തെ വീട്ടിലേക്ക് വല്യൂമ്മയോടെപ്പം പോകുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു തെങ്ങിനടിയില്‍ പ്പെട്ട കുഞ്ഞിനെ കോട്ടകല്‍ ആശുപത്രിയില്‍ എത്തിചെങ്കിലും മരണപ്പെടുകയായിരുന്നു വല്ല്യുമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരികേറ്റതാണ് മരണകാരണം കല്‍പ്പകഞ്ചേരി പോലീസ് നടപടികള്‍ സ്വീകരിച്ചു മൃതദേഹം നാളെ ബന്ധുകള്‍ക്ക് വിട്ടുനല്‍കും.