കൊടുങ്ങല്ലൂരില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു

Crime Local News

തൃശ്ശൂര്‍ : കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്‍റെ ഭാര്യ റിന്‍സിയാണ് മരിച്ചത്. റിന്‍സിയുടെ ശരീരത്തിൽ മുപ്പതിൽ അധികം തവണ വെട്ടിയ പ്രതി റിയാസ് ഒളിവിലാണ്. ഇറിന്സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്.

രാത്രി കടപൂട്ടി പത്തും അഞ്ചും വയസ്സുള്ള കുട്ടികളുമായിസ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് റിയാസ് റിൻസിയെ വെട്ടിയത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവതി രാവിലെയോടെ മരണപ്പെടുകയായിരുന്നു.

യുവതിയുമായി പ്രശ്‌നങ്ങളുണ്ടാക്കിയതിനെ തുടര്‍ന്ന് റിയാസിനെ കടയില്‍ നിന്ന് മുന്നേ പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി റിന്‍സിയുടെ കടയിലെത്തിയും വീട്ടിലെത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റിയാസിനെ പലവട്ടം പൊലീസ് താക്കീത് ചെയ്തിരുന്നു.

ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണ്.