തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് 55കാരന്‍ മരിച്ചു

Breaking Local News

മലപ്പുറം: കോഡൂര്‍ ഒറ്റത്തറ സ്വദേശിയായ 55കാരന്‍ തെങ്ങില്‍നിന്ന് കുഴഞ്ഞുവീണ് മരിച്ചു. തെങ്ങുകയറ്റക്കാരനായിരുന്ന ഒറ്റത്തറ സ്വദേശി നല്ലാട്ട് രാമചന്ദ്രന്‍ (55) ആണ് മരിച്ചത്. ചട്ടിപ്പറമ്പിനടുത്ത് ചേങ്ങോട്ടൂര്‍ കാട്ടുങ്ങല്‍ചോലയില്‍ വെള്ളിയാഴ്ച രാവിലെ തെങ്ങില്‍ കയറുന്നതിനിടയില്‍ കുഴഞ്ഞുവീണ ശേഷമാണ് മരണം സംഭവിച്ചത്.ഭാര്യ സരോജിനി. മക്കള്‍ രതീഷ്, ജിതിന്‍ രാജ് (യു.എ.ഇ.), രമ്യ. മരുമകന്‍ രാജന്‍ വേങ്ങര.