താന്‍ പോലീസിലെ ഉന്നതനാണെന്ന് പറഞ്ഞ് വിവാഹം ചെയ്തത് നിരവധി പെണ്‍കുട്ടികളെ. അവസാനം സ്വര്‍ണവുമായി മുങ്ങും ഈ 45കാരന്‍

Breaking Crime Keralam Local

മലപ്പുറം: താന്‍ പോലീസിലെ ഉന്നതാണെന്നും എസ്.പി ആണന്നും ഡി.ഐ.ജി ആണന്നുമൊക്കെ ആളുകള്‍ക്ക് അനുസരിച്ച് മാറ്റി പറഞ്ഞ് നിരവധി പെണ്‍കുട്ടികളെ വിവാഹം ചെയ്ത സ്വര്‍ണവും കാറും കൈവശപ്പെടുത്തി മുങ്ങിയ 45കാരന്‍ പിടിയില്‍. പലേരി പേരാമ്പ്ര സ്വദേശി കപ്പുമലയില്‍ അന്‍വറിനെയാണ്( 45) കോട്ടക്കല്‍ പോലീസ് പിടികൂടി കൂടിയത്. കോട്ടക്കല്‍ സ്വദേശിനിയായ യുവതി പരാതി നല്‍കിയത് 2017ലാണ്. ഇവരെ വിവാഹം ചെയ്ത ശേഷം മാരുതി കാറും സ്വര്‍ണവുമായി മുങ്ങുകയലയായിരുന്നുവെന്നായിരുന്നു പരാതി. പിന്നീടാണ് സമാനമായി പ്രതി നിരവധി വിവാഹം ചെയ്തു മുങ്ങിയിട്ടുണ്ടെന്നു പോലീസിന് വ്യക്തമായത്. പല വിവരങ്ങളും യുവതിക്കും ലഭിച്ചു.
പോലിസ് ഡിപാര്‍ട്ട്‌മെന്റില്‍ എസ്.പി ആണന്നും ഡി ഐ ജി ആണന്നും പറഞ്ഞ് സ്ത്രീകള്‍ക്കും കുടുംബത്തിനും അനുസരിച്ച് തരാതരം മാറ്റിപ്പറഞ്ഞാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. കോട്ടക്കല്‍ സി.ഐ ഷാജിയുടെ നേതൃത്വത്തില്‍ എസ്.ഐ സുകീഷ്‌കുമാര്‍ എ.എസ്.ഐ കൃഷ്ണന്‍കുട്ടി , വീണ വാരിയത്ത് ,പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്ന കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയില്‍വെച്ചാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുര്‍ ഫസ്റ്റ്ട്രാക്ക് കോടതിയില്‍ ഹാജരാക്കി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ പ്രതി ക്കെതിരെ വിത്യസ്തമായ കേസ്സുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.
സ്വര്‍ണവും പണവും കൈക്കലാക്കുകയാണ് പ്രതിയുടെ മുഖ്യലക്ഷ്യം. വിവാഹം കഴിഞ്ഞു മാസങ്ങളോളും ഇവരോടൊപ്പം കഴിഞ്ഞാണു വിവിധ കാരണങ്ങള്‍ പറഞ്ഞ് പ്രതി മുങ്ങുന്നത്. തനിക്കെതിരെ വിവിധ സ്‌റ്റേഷനുകളില്‍ കേസുണ്ടെന്നു പ്രതി തന്നെ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. കോട്ടക്കലില്‍ ഒരു കുഞ്ഞുള്ള യുവതിയെ രണ്ടാംവിവാഹമാണ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന കാര്‍ പിന്നീട് പ്രതിയാണ് ഉപയോഗിച്ചിരുന്നത്. തുടര്‍ന്ന് ഈ കാറും സ്വര്‍ണവും എടുത്തു മുങ്ങുകയായിരുന്നു. തുടര്‍ന്നാണു ഇവര്‍ പരാതി നല്‍കിയത്. ശേഷം ഇരുവരും തമ്മില്‍ അനുനയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.