സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു

Crime Local News

എടപ്പാള്‍: സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) യാണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഫീല സ്വന്തം സഹോദരന് ഫോണില്‍ സന്ദേശമയച്ചിരുന്നു. അത് കണ്ടതിനെ തുടർന്ന് സഹോദരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷഫീലയുടെ വിദേശത്തുള്ള ഭര്‍ത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ഫോണില്‍ നിരന്തരം ശല്യപ്പെടുത്തുകയും കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മക്കള്‍ ആമിന റിദ, ഫാത്തിമ റിഫ.