ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ചു: ട്വിറ്ററിനെതിരെ കേസ്

India News

ലഡാക്ക്: ട്വിറ്റർ ഇന്ത്യ എം ഡിക്കെതിരെ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിൽ യു പി പോലീസ് കേസെടുത്തു. ശത്രുതയും വെറുപ്പും ഉണ്ടാക്കുന്നു എന്ന് കാണിച്ചാണ് കേസ്. ബജ്രാഗ്‌ദൾ നേതാവ് പരാതിക്കു പിന്നിൽ.

ലഡാക്കും ജമ്മു കാശ്മീരും ഇല്ലാതെയുള്ള രാജ്യത്തിനെ ഭൂപടം പ്രദർശിപ്പിച്ചത് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്നതിലൂടെയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐ ടി നയം അംഗീകരിക്കാതെ നിൽക്കുകയായിരുന്നു ട്വിറ്റർ. ഇതിനിടയിലാണ് ഇത്തരത്തിലൊരു പ്രശ്നം കൂടി. അത് കൂടുതൽ പ്രതിരോധത്തിലേക്കാണ് ട്വിറ്ററിനെ എത്തിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ രാജ്യത്തിന്റെ ഭൂപടം രാത്രിയോടെ ട്വിറ്റർ എടുത്തുമാറ്റിയിരുന്നു. ലഡാക്കും ജമ്മു കാശ്മീരും ഇന്ത്യയുടെ കേന്ദ്ര ഭരണ സംസ്ഥാനങ്ങളാണ്. ഇവ രണ്ടിനെയും ഇന്ത്യക്ക് പുറത്താക്കികൊണ്ട് പ്രത്യേക രാജ്യങ്ങളായി കാണിച്ചാണ് ട്വിറ്റർ ഭൂപടം ഉണ്ടാക്കി അപ്‌ലോഡ് ചെയ്തത്. ഇതിന്റെ പേരിൽ സമൂഹമാധ്യമത്തിലും ട്വിറ്ററിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായി. രാജ്യത്തിന്റെ ഭൂപടം തെറ്റായി പ്രദർശിപ്പിക്കുന്നത് ഇത് രണ്ടാമതാണ്.