ഷിയാസിന്റെ വിമര്‍ശനത്തിന് വിസ്മയയുടെ സഹോരന്റെ മറുപടി

Entertainment Keralam News

കൊല്ലത്ത് വിസ്മയയുടെ മരണം കേരളം ഒന്നടങ്കം ചര്‍ച്ചചെയ്ത വിഷയമാണ്. വിസ്മയക്ക്് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് താരങ്ങളടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടയില്‍ വിസ്മയയുമൊത്തുള്ള പഴയ വീഡിയോകള്‍ യുട്യൂബില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന സഹോദരന്‍ വിജിത്തിനെതിരെ വിമശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതോടെ നടനും മോഡലുമായ ഷിയാസും വിജിത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പെങ്ങള്‍ മരിച്ച് ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ എങ്ങനെയാണ് ബിജിഎം ഒക്കെയിട്ട് വീഡിയോ ചെയ്യാന്‍ സാധിക്കുന്നത് എന്നാണ് ഷിയാസ് ചോദിച്ചത്. ഇപ്പോഴിയാ ഷിയാസിന്റെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജിത്ത്്. ഞാനല്ല ആ വീഡിയോ ഇട്ടത്. എന്റെ യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നത് എന്റെ സുഹൃത്തുക്കള്‍ ആണ്. അത് താങ്കള്‍ക്കും സമൂഹത്തിനും തെറ്റായി തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിജിത്തിന്റെ പ്രതികരണം. വീഡിയോ നീക്കം ചെയ്തിട്ടുണ്ടെന്നും വിജിത്ത് പറഞ്ഞു.

തെറ്റുമനസിലാക്കി അത് തിരുത്തുക എന്നത് വലിയ കാര്യമാണ്. തുടക്കം മുതല്‍ വിസ്മയയുടെ കൂടെ ഉണ്ടെന്നും ഇനി അങ്ങോട്ടു ഒപ്പം ഉണ്ടാകുമെന്നും ഷിയാസ് മറുപടി നല്‍കി. അതേസമയം വിജിത്തിന്റെ പോസ്റ്റ് പങ്കുവച്ചതിനെതിരെ ഷിയാസിനെതിരെ വിമര്‍നങ്ങള്‍ ഉയര്‍ന്നിരുന്നു.