വിചിത്ര സംഭവം: 15 മിനിറ്റിൽ മൂന്ന് ഡോസ് വാക്‌സിൻ

Health India News

മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള മൂന്നു ഡോസ് വാക്‌സിനാണ് 15 മിനിറ്റിനുള്ളിൽ 28കാരിയായ രൂപാലി സാലിക്ക് എന്ന യുവതിക്ക് കൊടുത്തത്. സംഭവം നടന്നത് താനെയിലാണ്. ജൂൺ 15 നാണ് രൂപാലി വാക്‌സിൻ എടുക്കുന്നതിനായി ആനന്ദ്നഗർ വാക്‌സിനേഷൻ സെന്ററിൽ എത്തിയത്. മൂന്നു ഡോസ് വാക്‌സിനാണ് 15 മിനിറ്റിനുള്ളിൽ തന്നെ കയ്യിൽ കുത്തി വെച്ചതെന്നും അതിനുള്ള കാരണം വ്യക്തമെന്നും രൂപാലി പറയുന്നു. മൂന്നു കുത്തിവെപ്പിന്റെ പാടാണ് രൂപാലിയുടെ കയ്യിലുള്ളത്. തുടർന്ന് സംഭവം അധികൃതരെ അറിയിച്ചു. രൂപാലിയുടെ ഭര്ത്താന് താനേ മുനിസിപ്പൽ കോർപറേഷൻ ക്ലർക്കാണ്