തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

Crime Local News

തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും കമ്പനി പണിമുടക്കിന് എതിരല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.

രാവിലെ ജോലിക്കെത്തിയ ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.