മരം തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

News

മഞ്ചേരി : മരം തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. നെല്ലികുത്ത് മുണ്ടക്കോട് കോല്‍ക്കാരന്‍ ഉമ്മര്‍ (62) ആണ് മരിച്ചത്. മരം മുറി ജോലിക്കാരനായ ഉമ്മര്‍ നെല്ലിക്കുത്ത് പാലത്തിനടുത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കേ മരം തലക്ക് വന്നടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ : എ വി മൈമൂന. മക്കള്‍ :സിറാജ്, ഫാത്തിമ , സുഹ്‌റ, ജസീല, ഷരീഫ