വള്ളിക്കുന്നിൽ അജ്ഞാതനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി.

News

വള്ളിക്കുന്ന്: അജ്ഞാതനായ യുവാവിനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. രവിമംഗലം അമ്പലത്തിന് കിഴക്ക് ഭാഗത്ത് കളത്തിൽപീടിക പരിസരത്ത് റെയിൽവേ ട്രാക്കിലാണ് യുവാവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഞായറാഴ്ച രാവിലെ 9 :30 ഓടെ ആണ് സംഭവം. 35 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന യുവാവ് മെറൂൺ കളറിൽ കറുത്ത കള്ളികളുള്ള ഷർട്ടും വെള്ള കള്ളിമുണ്ടുമാണ് ധരിച്ചിരിന്നത്. തലമുടി അല്പം നീട്ടിവളർത്തിയിട്ടുണ്ട്. മൃതദേഹം പോലീസും ട്രോമാകെയർ പ്രവർത്തകരും ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട് ഫോറൻസിക്, വിരലടയാള വിദഗ്‌ധരും പരിശോധനക്കെത്തിയിരുന്നു. തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരിച്ചറിയുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.