ആദ്യ സമ്പൂർണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിൻ

International News

ആദ്യ സമ്പൂർണ ഇലക്ട്രിക്ക് ബുള്ളറ്റ് ട്രെയിൻ രംഗത്തിറക്കി ചൈന. ടിബറ്റൻറെ തലസ്ഥാനം ലാസയെയും അരുണാചൽപ്രദേശത്തിനടുത്തുള്ള നയിങ്ചി അതിർത്തി പട്ടണത്തേക്കുമുള്ള സർവീസാണ് നടത്തിയത്. മണിക്കൂറിൽ 160 പിന്നിടാനുള്ള വേഗതയുണ്ട് ഈ ബുള്ളറ്റ് ട്രെയിനിന്.

ജൂലൈ ഒന്നിന് സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ 435.5 കിലോമീറ്റര്‍ വരുന്ന ലാസ-നയിങ്ചി സെക്ഷന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി)യുടെ ശതാബ്തിക്ക് മുമ്പായി നടത്താനാണ് തീരുമാനം.