മൂന്നു വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

Crime India News

ഡൽഹി : മോത്തി നഗർ ഏരിയയ്ക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന ലക്ഷ്മി എന്ന പെൺകുട്ടിയെയാണ് ഒരു കൂട്ടം നായ്ക്കൾ ആക്രമിച്ചത്.

പെൺകുട്ടിയെ എബിജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചു.