സുരക്ഷാ സേനയുടെ വെടിയേറ്റ് ഭീകരൻ കൊല്ലപ്പെട്ടു

India News

പഞ്ചാബ് : ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ വെടിയേറ്റ്കൊല്ലപ്പെട്ടു . ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് വെടിയേറ്റത്. ഭീകരൻ്റെ ഐഡന്റിറ്റി ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്രോളിംഗ് സംഘം മുന്നറിയിപ്പ് നൽകിയെങ്കിലും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ നിർത്തിയില്ല. തുടർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു