പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പിടികിട്ടാപുള്ളി അറസ്റ്റില്‍

Crime Local News

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കുന്നപ്പള്ളി കളത്തിലക്കര വെളുത്തപറമ്പന്‍ ഫൈസല്‍ ബാബു (44) വിനെയാണ് മേലാറ്റൂര്‍ പോലീസ് പിടികൂടിയത്.മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ 2018-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതായിരുന്നു പ്രതി. തുടര്‍ന്ന് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ ലോഡ്ജില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍ രഞ്ജിത് , സി.പി.ഒ ടി.കെ ഷിജു, രാജേഷ് എന്നിവരാണ് പ്രതിയെ പിടുകൂടിയത്. ഇയാളെ പെരിന്തല്‍മണ്ണ സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു