ഫലസ്തീന്‍ ഐക്യദാര്‍ഢ്യം;സമസ്ത പ്രാര്‍ത്ഥന സംഗമം 31ന്മലപ്പുറത്തും തിരൂരൂം

International Keralam News

മലപ്പുറം: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് സമസ്ത പ്രാര്‍ത്ഥന സംഗമം 31ന് വൈകീട്ട് 4 മണിക്ക് മലപ്പുറത്തും തിരൂരും നടക്കും. സ്വതന്ത്ര ഫലസ്തീനിന് വേണ്ടിയും ബൈത്തുല്‍ മുഖദ്ദസിന്റെ മോചനത്തിന് വേണ്ടിയും പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലാ തലങ്ങളില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഏകോപന സമിതി ആഹ്വാനം പ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചരണാര്‍ത്ഥം നാളെ ജുമുഅക്ക് ശേഷം മഹല്ല് തലത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ബാനര്‍ ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രാര്‍ത്ഥനകള്‍ നടത്തും. മലപ്പുറത്ത് നടത്തുന്ന പ്രാര്‍ത്ഥന സംഗമത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് (ചെയര്‍മാന്‍) സലീം എടക്കര (കണ്‍വീനര്‍) കാടാമ്പുഴ മൂസ ഹാജി (ട്രഷറര്‍) എന്നിവരെയും തിരൂരില്‍ നടക്കുന്ന സംഗമത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (ചെയര്‍മാന്‍) മുഹമ്മദ് അലി (കണ്‍വീനര്‍) കെ.എം കുട്ടി എടക്കുളം (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ഇത് സംബന്ധമായി മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത ജില്ലാ ഏകോപന സമിതി യോഗത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി അധ്യക്ഷനായി. ഏകോപന സമിതി ജില്ലാ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, എസ്.വൈ.എസ് വൈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സമസ്ത പ്രവാസി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഹംസ ഹാജി മൂന്നിയൂര്‍, എസ്.വൈ.എസ് വെസ്റ്റ് ജില്ലാ ട്രഷറര്‍ കാടാമ്പുഴ മൂസ ഹാജി, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം കുട്ടി എടക്കുളം, ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, പി.കെ ലത്തീഫ് ഫൈസി മേല്‍മുറി സംബന്ധിച്ചു.