റെയില്‍വേ ട്രാക്കില്‍ തടഞ്ഞുനിര്‍ത്തി സ്വർണ്ണ മാലയും മൊബൈലും തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

Crime Local News

കോഴിക്കോട് : റെയിൽവെ ട്രാക്കില്‍ വെച്ച് സ്വർണ്ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്‍ മാണിയമ്പലം ജുമാ മസ്ജിദിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അജ്മല്‍ നിയാസ് എന്ന അജു,(26) എന്നിവരാണ്‌ അറസ്റ്റിലായത്.

ഈ മാസം പതിനഞ്ചാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിക്കുന്നതിനായി പോവുകയായിരുന്ന കുരുവട്ടുര്‍ സ്വദേശിയെ പ്രതികള്‍ ആക്രമിക്കുകയും മൂന്നു പവന്‍റെ സ്വര്‍ണ്ണമാലയും 60,000 രൂപ വിലവരുന്ന ഫോണും പിടിച്ചു പറിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ടൌൺ പോലീസ് കേസ് എടുക്കുകയും, പ്രതികളുടെ അടയാള വിവരങ്ങള്‍ പരതിക്കാരനില്‍ നിന്നും മനസ്സിലാക്കി പ്രതികളെ കണ്ടെത്തുകയിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.