സോളാർ തട്ടിപ്പ് കേസിലെ വിധി ഇന്ന്

Keralam News

കോഴിക്കോട് : ബിജു രാധാകൃഷ്ണനെതിരായ കോഴിക്കോട്ടെ സോളാർ തട്ടിപ്പ് കേസിലെ കോടതി വിധി ഇന്നുണ്ടാവും. ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ചില വാദങ്ങൾ കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഹർജി അനുവദിച്ച ഹൈക്കോടതി താൽക്കാലികമായി സ്റ്റേയും അനുവദിച്ചിരുന്നു .

കേസിൽ രണ്ടാം പ്രതിയായ സരിത എസ് നായർക്ക് ആറ് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. വിധി ദിനത്തിൽ കൊവിഡ് ബാധിച്ചതിനെതുടർന്ന് ബിജു രാധാകൃഷ്ണന് കോടതിയിൽ ഹാജാരാകാൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ കയ്യിൽ നിന്നും 42 ലക്ഷം രൂപ വാങ്ങിച്ചു വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് മുങ്ങിയെന്നാണ് കേസ്.