പെണ്‍കുട്ടിയെ ശല്ല്യം ചെയ്യുന്നത് എതിര്‍ത്തതിന്റെ പേരിൽ സഹപാഠിയെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തി

Crime Local News

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ നടുറോഡിൽ യുവാവിനെ സുഹൃത്തുക്കൾ കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്.

ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ശല്ല്യപ്പെടുത്തുകയും സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സന്‍ ഇത് ചോദ്യംചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ യുവാവിനെ കുത്തുകയായിരുന്നു.

ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നീ പ്രതികളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.