ഓട്ടോറിക്ഷ തൊഴിലാളിയുടെ മൃതദേഹം അഷ്ടമുടിക്കായലിൽ

Keralam News

ചെറുപുഴ : ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളിയുടെ മൃതദേഹം അഷ്ടമുടിക്കായലിൽ കണ്ടെത്തി . ഭൂ​ദാ​ന​ത്തെ തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​െന്‍റ (46) മൃ​ത​ദേ​ഹമാണ് കൊ​ല്ല​ത്ത് ക​ണ്ടെ​ത്തിയത്. ഈ മാസം 18 നാണ് ഷാനവാസിനെ കാണാതായത്.

സാമ്പത്തിക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് പോയത്. ഇയാളുടെ ഓ​ട്ടോ​റി​ക്ഷ ചെ​റു​പു​ഴ ടൗ​ണി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

കാണാനില്ലെന്ന ബ​ന്ധു​വിന്റെ പ​രാ​തി​യി​ല്‍ ചെ​റു​പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കായലിൽ നിന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.