സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച്; യുവാക്കൾ അറസ്റ്റിൽ

Crime Keralam News

കൊച്ചിയിലെ ആറ്‌ സ്ഥലങ്ങളിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് നടത്തിയ കേസിൽ മൂന്നു യുവാക്കളെ അറസ്റ് ചെയ്തു. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാക്കളാണ് പിടിയിലായത്.

രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികളെ പിടിച്ചത്. ഇവർ കൃത്യം നടത്തനായി ഉപയോഗിച്ച സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോൺ വിളികളുടെ ഉപഭോക്താക്കളാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. ഇവരെ മറയാക്കി കള്ളക്കടത്ത് സംഘങ്ങൾ ആശയം നടത്തിയിരുന്നു എന്ന സംശയം പോലീസിനുണ്ട്. ഈ രീതിയിലും അന്വേക്ഷണം നടത്തി വരികയാണ്.