തെരുവുനായ്ക്കള്‍ കടിച്ചുകീറി പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

India News

അംറോഹ: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. വീട്ടിൽ നിന്നും മാലിന്യം പുറത്തുകളയാൻ പോകുന്നതിനിടയിലാണ് പിങ്കി സിങ് എന്ന പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശിലെ ഹുസൈന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍നിന്ന് മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ മൊഴി നൽകിയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.