ഇടുക്കിയിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

Crime Local News

ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികൻ കൊല്ലപ്പെട്ടു. സൂര്യനെല്ലി കൃപാഭവനില്‍ ബാബുവാണ് (60) ദാരുണമായി മരിച്ചത്. വീടിന് സമീപത്ത് വച്ചാണ് ബാബുവിന് നേരെ കാട്ടാനയുടെ അക്രമണമുണ്ടായത്.

പ്രഭാത സവാരിക്കിറങ്ങിയ ബാബു പുലർച്ചെയായതിനാൽ അറിയാതെ കാട്ടാനയുടെ മുന്നിൽപ്പെട്ടുപോകുകയായിരുന്നു.

കാട്ടാന ശല്യത്തെകുറിച്ച് നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.