പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. സംഭവം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച്

Breaking Local News

മഞ്ചേരി : പനി ബാധിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു. പാണ്ടിക്കാട് വളരാട് വെണ്ണീരിങ്ങല്‍ സുരേഷ് (51) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഇന്നു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ : ശാന്തകുമാരി. മക്കള്‍ സുധീഷ്, സൂര്യ, സൂരജ്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി