ഒമിക്രോണ്‍ ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ അറിയാം

Feature Health India International News

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമിക്രോൺ പല രാജ്യങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വളരെ ഉയർന്ന അപകടസാധ്യത സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

നേരിയ പനി, തൊണ്ടയിൽ പൊട്ടൽ, തുമ്മൽ, ശരീര വേദന, ക്ഷീണം, രാത്രി വിയർക്കുക എന്നിവയാണ് ഒമിക്രോൺ പിടിപെട്ടാൽ കൂടുതലായി പ്രകടമാകുന്ന ലക്ഷണങ്ങൾ.
ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ചിലരിൽ കണ്ടുവരുന്നുണ്ട്.
ചൊറിഞ്ഞു പൊട്ടുക അല്ലെങ്കിൽ തിണർപ്പാണ് ഒമിക്രോൺ പിടിപെട്ടാൽ ചർമ്മത്തിൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണം.
ചർമ്മത്തിലെ തിണർപ്പ് പലപ്പോഴും കൊവിഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വൈറസ് മൂലമുണ്ടാകുന്ന കോശജ്വലനത്തിന്റെ ലക്ഷണമാകാം ഇതെന്നും നേരത്തെയുള്ള പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
കൊറോണ വൈറസ് ബാധിച്ചവരിൽ ‘ചിൽബ്ലെയിൻ’ എന്നറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതായും ഇത് കാൽവിരലുകളിൽ ചുവപ്പും പർപ്പിൾ നിറത്തിലുള്ള മുഴകളിലേക്കും നയിച്ചേക്കാമെന്നും ഈയൊരവസ്ഥ വേദനയും ചൊറിച്ചിലും ഉണ്ടാക്കാമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.