വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Crime Keralam News

ആലപ്പുഴ : കായംകുളത്ത് വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഇയാളുടെ സുഹൃത്തായ ജോമോന്‍ ആണ് ആക്രമിച്ചത്. ജോമോൻ പോലീസ് ക്ലസ്റ്റഡിയിലാണ്.

ഇന്നലെ രാത്രി 11.30 ഓടെയാണു സംഭവം. പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെയാണ് സംഭവം. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഹരികൃഷ്ണനെ കുത്തുകയായിരുന്നു. പോലീസ് ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.